11:19pm 08 September 2026
NEWS
ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം
02/12/2025  11:49 AM IST
nila
ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം

 

ചെങ്ങന്നൂർ. പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനത്തോട് അനുബന്ധിച്ച് ജിഎംപി ഹാളിൽ ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനം ജി എസ് ടി ആൻഡ് സെൻട്രൽ എക്സൈസ്
  കമ്മീഷണർ ഡോ. ടിജു തോമസ്  ഉദ്
ഘടാനം ചെയ്തു. 
22 രാജ്യങ്ങൾ സന്ദർശിച്ച ചെങ്ങന്നൂർ സ്വദേശിയായ ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ സ്വകാര്യ ശേഖരത്തിൽനിന്നാണ് പ്രദർശനം. ഇടവക വികാരി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഹവികാരി ഫാ. ജിജോജോയി കണ്ണാട്ട്, ട്രസ്റ്റി ടൈറ്റസ് മാത്യു, സെക്രട്ടറി ബിജു അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.

110 ഭാഷകളിലെ ബൈബിളുകൾ, അൻപതിൽ അധികം വേദപുസ്തക ഇംഗ്ലീഷ് വിവർ ത്തനങ്ങൾ, പത്തിലധികം മലയാള വേദപുസ്തക വിവർത്തന ങ്ങൾ, മലയാളത്തിലെ ആദ്യ വിവർത്തനമായ റമ്പാൻ ബൈബിൾ (കായംകുളം ഫീലിപ്പോസ് റമ്പാൻ), ബൈബിൾ കമന്ററികളും വിജ്ഞാനകോ ശങ്ങളും, ബ്രേലി ബൈബിൾ, വിവിധ രാജ്യങ്ങളിലെ നൂറിലധികം വൈവിധ്യമാർന്ന കുരിശുകൾ, ക്രിസ്തീയ ഐക്കണോ ഗ്രഫി ചിത്രങ്ങൾ, വിശുദ്ധ കന്യക മറിയത്തിൻ്റെ വിവിധ രാജ്യങ്ങളിലെ ചിത്രീകരണങ്ങൾ, ഓർത്തഡോക്സ് പ്രാർത്ഥനാ ചരടുകൾ, ഈജിപ്‌തിലെ പേപ്പറസ് ചിത്രങ്ങൾ, തുകൽ എഴുത്തുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുന്തിരിക്കങ്ങളും സുഗന്ധദ്രവ്യങ്ങളും, വിവിധ സഭകളുടെ ധൂപ കുറ്റികളും പൂജാ പാത്രങ്ങളും, വിശുദ്ധനാട്ടിലെ ജലവും പാറയും മണ്ണും, വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം ക്രിസ്മസ് ഈസ്റ്റർ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ഇന്ത്യപോസ്റ്റ് ക്രിസ്ത്യൻ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ബൈബിൾ നാണയങ്ങൾ, ബൈബിളിലെ മൺ പാത്ര മാതൃകകൾ, യഹൂദ പാരമ്പര്യ വസ്തുക്കൾ, യഹുദാ ചെപ്പേടുകൾ തുടങ്ങിയ ക്രൈസ്തവ പൈതൃകം വിളിച്ചോതുന്ന അനേകം വസ്തുക്കൾ ഈ പ്രദർശനത്തിൽ ഒരുക്കിയിരിന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img